മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പ്; തൂത്തുവാരി എസ്എഫ്‌ഐ

എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ.  വി.ജി ദിവ്യയാണ് ചെയർപേഴ്‌സൺ.

ചെയർമാൻ സ്ഥാനത്തേക്ക് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാണ് എസ്എഫ്‌ഐ ഇത്തവണ സീറ്റുകളെല്ലാം വൻ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയത്. എംജി സർവ്വകലാശാലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മറ്റ് കോളജുകളിലും എസ്എഫ്‌ഐക്ക് തന്നെയാണ് മുൻതൂക്കം. കോട്ടയം ജില്ലയിലെയും എറണാകുളം ജില്ലയിലെയും 37 കോളജുകളിലും എസ്എഫ്‌ഐക്കാണ് വിജയം.

Read Also : എസ്എഫ്‌ഐയെ എതിര്‍ക്കുന്നവര്‍ക്ക് കേളേജുകളില്‍ പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

വൈസ് ചെയർപേഴ്‌സൺ: എം ബി ലക്ഷ്മി, ജനറൽ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യൻ, യുയുസിമാർ: യു അരുന്ധതി ഗിരി, എ സി സബിൻദാസ്, മാഗസിൻ എഡിറ്റർ: കെ എസ് ചന്തു, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോൻ, ഏയ്ഞ്ചൽ മരിയ റോഡ്രിഗസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top