മഴക്കാല രോഗങ്ങളെ തടയാന്‍ ചില എളുപ്പ വഴികള്‍…

പ്രളയവും മഴയും കേരളത്തെ വിടാതെ പിന്‍തുടരുകയാണ്. അതുകൊണ്ടു തന്നെ മഴക്കാലം പലപ്പോഴും പനിക്കാലം ആകാറുണ്ട്.  ഓരോ കാല വര്‍ഷവും പെയ്‌തൊഴിയുമ്പോഴും
ഒരു പിടി പകര്‍ച്ച വ്യാധികള്‍ അവശേഷിപ്പിക്കാറുണ്ട്.

ഇത്തരം പകര്‍ച്ച വ്യാധികളെ മരുന്നുകള്‍ കൊണ്ട് നേരിടുന്നതിന്‌ പകരം നമ്മള്‍ ഓരോരുത്തരും പാലിക്കേണ്ട ചില മുന്‍ കരുതലുകളുണ്ട്‌. പലപ്പോഴും മഴക്കാലത്തിന് മുന്‍പ് നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് മഴയ്ക്കു ശേഷം പകര്‍ച്ച വ്യാധികളിലേക്കും പരിസര മലിനീകരണത്തിലേക്ക് വഴി തെളിക്കുന്നത്. അതു കൊണ്ടുതന്നെ പകര്‍ച്ച വ്യാധികള്‍ വന്നതിനു ശേഷമുള്ള ചികിത്സയെക്കാളും  ഇവ വരാതെ തടയുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്.

ആദ്യമായി ഭക്ഷണം ആരോഗ്യകരമാക്കുക,

ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കഴിവതും ചൂടുള്ള ഭക്ഷണം കഴിക്കുക ഭക്ഷണം തുറന്നുവെയ്ക്കാതിരിക്കുക,  മഴക്കാലത്ത് കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യത ഉള്ളതുകൊണ്ടു തന്നെ കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

ഭക്ഷണത്തോടൊപ്പം വ്യായാമവും

മഴയെ പഴിച്ച് നിരവധി പേര്‍ വ്യായാമം കുറയ്ക്കുന്നതും രോഗങ്ങള്‍ പിടിപെടാന്‍ ഒരു കാരണമാകാറുണ്ട്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ തന്നെ അതിനെ ചെറുത്ത്‌
നില്‍ക്കാനുള്ള കഴിവ് ശരീരത്തിന് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്‌.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

രോഗങ്ങളെ തടയാനുള്ള പ്രാഥമിക കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. നാം ശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പു ചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ അവ സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ നിര്‍മ്മാര്‍ജനം ചെയ്യുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More