Advertisement

ആമസോണ്‍ മഴക്കാടുകളില്‍ ഈ വര്‍ഷമുണ്ടായത് റെക്കോര്‍ഡ് തീ പിടുത്തമെന്ന് റിപ്പോര്‍ട്ട്

August 22, 2019
Google News 6 minutes Read

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ഈ വര്‍ഷമുണ്ടായത് റെക്കോര്‍ഡ് തീ പിടുത്തം. രാജ്യത്തെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരി – ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ 73,000 തീ പിടുത്തങ്ങളാണ് ആമസോണ്‍ മഴക്കാടുകളിലുണ്ടായത്. 2018 ലെ അപേക്ഷിച്ച് 83 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ ദിവസമാണ് ബ്രസീലിന്റെ ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം ആമസോണിലുണ്ടായ 9,500 തീപിടുത്തങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും ഗവേഷണ ഏജന്‍സി പുറത്തുവിട്ടു. അതേസമയം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്‍ജിഒകളാണ് തീ പടര്‍ത്തുന്നതെന്ന പ്രസിഡന്റ് ബൊല്‍സൊനാരോയുടെ പ്രസ്താവന വന്‍ പ്രതിഷേധത്തിന് കാരണമായി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ബൊല്‍സൊനാരോ വിവാദ പ്രസ്താവന നടത്തിയത്. പ്രസിഡന്റേത് പരിതാപകരമായ പ്രസ്താവനയാണെന്ന് ബ്രസീല്‍ ഗ്രീന്‍പീസ് വക്താവ് മാര്‍സിയോ അസ്ട്രിനി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തുടരുന്ന പരിസ്ഥിതി വിരുദ്ധ നയങ്ങളാണ് വ്യാപക തീപിടുത്തതിനും വനനശീകരണത്തിനും കാരണമാവുന്നതെന്നും മാര്‍സിയോ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here