വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചു; പിന്നെ ഒന്നും ആലോചിച്ചില്ല അമ്മയുടെ കാറുമായി എട്ടു വയസ്സുകാരന്റെ രാത്രി സവാരി

‘വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. അമ്മയുടെ ഓട്ടോമാറ്റിക് കാറുമായി ഹൈ സ്പീഡില്‍ എട്ടു വയസ്സുകാരന്റെ നൈറ്റ് ഡ്രൈവ്. ജര്‍മ്മനിയിലാണ് സംഭവം.

രാത്രിയില്‍ മകനെയും കാറും കാണാതായതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്. ഹൈവേയില്‍, ഹസാഡ് ലൈറ്റ് ഇട്ട നിലയില്‍ കുട്ടിയെയും കാറിനേയും പൊലീസ് കണ്ടെത്തിയത്.

‘രാത്രി വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചു. അപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് അമ്മയുടെ കാറുമെടുത്ത് ഹൈവേയിലേക്ക് പുറപ്പെട്ടത്. മാത്രമല്ല മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ എത്തിയപ്പോള്‍ പിന്നീടുള്ള യാത്ര അത്ര സുഖകരമല്ല എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഹസാര്‍ഡ് ലൈറ്റ് ഇട്ട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതെന്നാണ് കുട്ടിയുടെ മറുപടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More