Advertisement

‘floccinaucinihilipilification’ ശേഷം ‘schadenfreude’ ഉം ആയി ശശി തരൂർ; അർത്ഥം ഇതാണ്

August 22, 2019
Google News 7 minutes Read

വിവാദ പരാമർശങ്ങളേക്കാളേറെ ശശി തരൂരിനെ വാർത്തകളിൽ നിറക്കുന്നത് അദ്ദേഹത്തെ ഭാഷാപ്രയോഗങ്ങളാണ്. ഓക്‌സ്‌ഫോഡ് ഡിക്ഷനറിയിൽ പോലുമില്ലാത്ത വാക്കുകളാണ് തരൂരിന്റെ ട്വീറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന് ശേഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ‘ഷോഡൻഫ്രോയിഡ’ എന്ന വാക്കാണ്.

Read Also : ‘മഹാനായ ടിപ്പു സുൽത്താനെ ഓർക്കാൻ പാക് പ്രധാനമന്ത്രി വേണ്ടിവന്നു’; ഇമ്രാൻ ഖാനെ പുകഴ്ത്തി ശശി തരൂർ

പേടിച്ച് ഓടുന്ന ഒരുവന് ഏതൊരു നിഴലും ചെകുത്താനായി തോന്നും എന്ന ചിദംബരത്തിന്റെ ട്വീറ്റിന് തരൂർ നൽകിയ മറുപടിയിലാണ് ഈ കടുകട്ടി വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘വ്യക്തിഹത്യയ്‌ക്കെതിരെയുള്ള നിങ്ങളുടെ പോരാട്ട വീര്യത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിനെതിരെയും പ്രതീകമാണ് ഇത്. അവസാനം നീതി ലഭിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുവരെ ചില ദുഷിച്ച മനസ്സുകളെയും മറ്റുള്ളവരുടെ ദുഖത്തിൽ ആനന്ദിക്കുന്ന മനോഭാവത്തെയും നാം സഹിക്കണം .’

മറ്റുള്ളവരുടെ ദുഖത്തിൽ ആനന്ദിക്കുന്ന മനോഭാവത്തിനെയാണ് schadenfreude എന്ന് പറയുന്നത്. ഷോഡൻഫ്രോയിഡ എന്നാണ് ഇതിന്റെ ഉച്ഛാരണം. നിരവധി പേരാണ് വാക്കിന്റെ അർത്ഥം ഗൂഗിളിൽ തെരഞ്ഞിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here