സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മസാക്ക കിഡ്‌സിന്റെ വീഡിയോ ആല്‍ബം

സമൂഹ മാധ്യമങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ആഫ്രിക്കന്‍ മസാക്ക കിഡ്‌സ് എന്ന കൂട്ടായ്മ നിര്‍മ്മിച്ച കുമ്പായ ആല്‍ബം. ഇതിലെ താരങ്ങള്‍ കുറച്ചു അനാഥ കുട്ടികളാണ്.

എയ്ഡ്‌സ് രോഗവും യുദ്ധവും, ദാരിദ്ര്യവും തകര്‍ത്ത ഒരു രാജ്യത്തിന്റെ അതീജീവനമാണ് മസാക്ക കിഡ്‌സിന്റെ ഈ ആല്‍ബം ലക്ഷ്യം വെയ്ക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളുടെ ഒരു കണിക പോലും കാണാനില്ല. മണ്‍ചുവരുകളുള്ള കുഞ്ഞു വീടുകളാണ് പശ്ചാത്തലത്തില്‍, ചുള്ളികമ്പുകളും, കുപ്പിയും ആണ് നൃത്തോപകരണങ്ങള്‍. കുപ്പായങ്ങളാകട്ടെ മുഷിഞ്ഞതും.

എന്നാല്‍, ആര്‍ഭാടം മുഴുവന്‍ അവരുടെ നൃത്തചുവടുകളിലാണ്. എല്ലാം മറന്നുള്ള ആ കുഞ്ഞു ചുവടുകളോളം മനോഹരമല്ല അവരുടെ ജീവിതം. ഉഗാണ്ട എന്ന ദരിദ്രരാജ്യത്തിന്റെ അതീജീവനം കൂടിയാണത്. മസാക്ക കിഡ്‌സ് ആഫ്രിക്കാന എന്ന സന്നദ്ധ സംഘടനയാണ് ഈ നൃത്തചുവടുകള്‍ക്ക് പിന്നില്‍.

2.4 ദശലക്ഷം കുട്ടികളാണ് അനാഥരായി ഉഗാണ്ടയിലുള്ളത്. ഇത്തരം കുട്ടികളുടെ അതീജീവനമാണ് മസാക്ക കിഡ്‌സ് ആഫ്രിക്കയുടെ ലക്ഷ്യം. വീഡിയോയില്‍ നിന്ന് ലഭിക്കുന്ന തുക അവരുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമൊക്കെയാണ് ഉപയോഗിക്കുന്നത്. പണത്തിനും ഉപരിയായി എല്ലാം മറന്ന് ആടിപാടുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് കൂടുതല്‍ മൂല്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More