തുഷാര്‍ വിഷയത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ വിഷയത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പിഎസ് ശ്രീധരന്‍ പിള്ള ശ്രമിച്ചത് ഗുരുത്വമില്ലായ്മ ആണ്.

അതേ സമയം, തുഷാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് എസ്എന്‍ഡിപിയോഗത്തോടുള്ള  ബഹുമാനം കൊണ്ടാണെന്നും സമുദായ അംഗങ്ങള്‍ ആരും ഇത് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെക്ക് കേസിലെ തുഷാറിന്റെ അറസ്റ്റിന് ശേഷമുള്ള വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണത്തിലാണ് കെപിസിസി പ്രസിഡന്റിനും ബിജെപി അദ്ധ്യക്ഷനുമെതിരായ വിമര്‍ശനം ഉണ്ടായത്. എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിലാണ്, തുഷാറിന്റെ
അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  വെള്ളാപ്പള്ളി വിശദീകരിച്ചത്. മുഖ്യമന്ത്രിയേയും വ്യവസായി യൂസഫ് അലിയെയും വെള്ളാപ്പള്ളി അനുസ്മരിച്ചു.

അറസ്റ്റില്‍ രാഷ്ട്രീയം കണ്ട പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ വെള്ളാപ്പള്ളി ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രീധരന്‍ പിള്ള ശ്രമിച്ചതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷസ്ഥാനം, മുല്ലപ്പള്ളിക്ക് വീണു കിട്ടിയതാണ്. അദ്ദേഹം കഴിവുകെട്ട ആളാണ്. തുഷാര്‍ ജയില്‍ മോചിതനാകാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും, മറിച്ച് ആഗ്രഹിച്ചവര്‍ക്കും നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More