ബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യം; പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയാ ഗാന്ധി അംഗീകരിച്ചു

പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിന് കോൺഗ്രസ് തീരുമാനം. പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു. സിപിഐഎം ഉൾപ്പെടെയുള്ള ഇടത് മുന്നണിയുമായി ഉടൻ ചർച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷൻ സുമൻ മിത്ര പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം.
ബംഗാളിലെ ബി.ജെ.പിയുടെ വളർച്ച തടയുക എന്നതാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് ബംഗാൾ പിസിസി പ്രസിഡന്റ് സുമൻ മിത്ര വ്യക്തമാക്കി. ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുർ സീറ്റുകളിൽ കോൺഗ്രസും കരിംപുർ സീറ്റിൽ ഇടതുപക്ഷ സ്ഥാനാർഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ.
Read Also : കര്‍ണ്ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം
വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാൾ പിസിസി പ്രസിഡന്റ് സുമൻ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.
updating….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here