Advertisement

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് ടൂറു പോകണമെന്നു യുവാവ്; ആശുപത്രിയിൽ കലഹം: ഒടുവിൽ അറസ്റ്റ്

August 25, 2019
Google News 1 minute Read
baby

ഉച്ചക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് ടൂറു പോകണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ കലഹിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കു കെട്ട് കൊടൈക്കനാലിലേക്കു ടൂറു പോകണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.

അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് നവീൻ്റെ ഭാര്യ പ്രസവിച്ചത്. താനൊരു അച്ഛനായ സന്തോഷം വെള്ളമടിച്ച് ആഘോഷിക്കാൻ നവീൻ തീരുമാനിച്ചു. കൂട്ടുകാരൻ സെൽവവുമൊത്ത് അടുത്തുള്ള ബാറിൽ പോയി നന്നായിത്തന്നെ ‘വീശി’. വെള്ളമടിച്ച് ഫിറ്റായപ്പോഴാണ് ഭാര്യയോട് സ്നേഹം കൂടിയത്. എന്നാപ്പിന്നെ ഒന്നു ടൂർ പോയേക്കാം എന്നായി നവീൻ. അങ്ങനെയാണ് ഇരുവരും കൂടി തിരികെ ആശുപത്രിയിലെത്തിയത്.

ലേബർ റൂമിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇരുവരെയും സെക്യൂരിറ്റി തടഞ്ഞു. ഇതോടെ വാക്കുതർക്കവും ബഹളവുമായി. പ്രശ്നം എന്താണെന്ന് ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് വിചിത്രമായ ആഗ്രഹം നവീൻ മുന്നോട്ടു വെച്ചത്. ഭാര്യയുമായി കൊടൈക്കനാൽ ടൂർ പോകണമെന്നും ഇപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്യണമെന്നുമായി നവീൻ്റെ ആവശ്യം. എന്നാൽ ആശുപത്രി അധികൃതർ ആവശ്യം നിരസിച്ചു. യുവാവ് ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here