Advertisement

ബഹ്‌റൈനിൽ തടവിലുള്ള 250 ഇന്ത്യക്കാർക്ക് മോചനം

August 26, 2019
Google News 1 minute Read

ബഹ്‌റൈനിൽ തടവിൽ കഴിയുന്ന 250 ഇന്ത്യക്കാർ ജയിൽ മോചിതരാകുന്നു. ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ച്ചവെച്ചവർക്കായിരിക്കും മോചനം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇടപെട്ട് ജയിലിൽ കഴിയുന്നവർക്ക് മോചനം സാധ്യമാകില്ല. ജയിലിൽ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ അധികാരികൾക്ക് കൈമാറാൻ ഇന്ത്യൻ അംബാസിഡർക്ക് മോദി നിർദ്ദേശം നൽകി.

Read Also : ‘ഒരു തെറ്റും ചെയ്തിട്ടില്ല, എഫ്‌ഐആറിൽ ഒരിക്കൽപോലും പേര് വന്നിട്ടില്ല’; ശ്രീനഗറിൽ പൊലീസ് തടവിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ മോചിപ്പിക്കണമെന്ന് കോടതിയിൽ ഹർജി

ഇതിനൊപ്പം തന്നെ നിരവധി മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാർ എനർജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്‌റൈനിലെ നാഷണൽ സ്‌പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here