പോൺ താരത്തിനൊപ്പം ചിത്രം നൽകി; യോഗി ബാബുവിന്റെ ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ച് ആൾദൈവം

യോഗി ബാബുവിന്റെ പുതിയ ചിത്രത്തിനെതിരെ ആൾദൈവത്തിന്റെ വക്കീൽ നോട്ടീസ്. പോൺ താരം ജോണി സിൻസിന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും നൽകിയെന്നും ഇതിലൂടെ അപമാനിച്ചുവെന്നും കാണിച്ച് ആൾദൈവം നിത്യാനന്ദയാണ് നിയമ നടപടി സ്വീകരിച്ചത്.

യോഗി ബാബു കേന്ദ്രകഥാപാത്രമായി എത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ജോണി സിൻസിനൊപ്പം നിത്യാനന്ദയുടെ ചിത്രവും നൽകിയത്. പോസ്റ്ററിൽ നിന്ന് തന്റെ ചിത്രം നീക്കം ചെയ്ത് യോഗി ബാബുവും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മാപ്പ് പറയണമെന്നാണ് നിത്യാനന്ദയുടെ ആവശ്യം.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നിത്യാനന്ദയെ നിന്ദിക്കുകയാണെന്നാരോപിച്ച് തമിഴ്‌നാട് ശിവസേന ഘടകം നേരത്തേ രംഗത്തുവന്നിരുന്നു. ഇത് നിത്യാനന്ദ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ സെൽവം പരാതി നൽകുകയും ചെയ്തു.

യോഗി ബാബുവിനൊപ്പം യുവനടൻ വരുണും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കോമഡി ചിത്രമായ പപ്പി നിർമിക്കുന്നത് ഇസ്രൈ ഗണേഷാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top