കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യത്തില്‍ 350 കോടി രൂപയുടെ കുടിശിക ഉള്ളതായി കണക്കുകള്‍

കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യത്തില്‍ 350 കോടി രൂപയുടെ കുടിശിക. 2011 ന് ശേഷം മാത്രം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 275 കോടി രൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞ 8 വര്‍ഷമായി വിരമിക്കല്‍ ആനുകൂല്യം രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്ക് നല്‍കാനുണ്ട്. ഒപ്പം എണ്‍പത്തിരണ്ടായിരം പേര്‍ക്കുള്ള വിവാഹ ധനസഹായവും കുടിശികയാണ്.
6 ലക്ഷം പേര്‍ക്കുള്ള കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 6 മാസമായി കുടിശിക ആയിരിക്കുന്നതിന് പുറയൊണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
വഴി നല്‍കിയിരുന്ന വിരമിക്കല്‍ ആനുകൂല്യവും കഴിഞ്ഞ 8 വര്‍ഷമായി നല്‍കാതിരിക്കുന്നത്. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുള്ളത്. 2011 ന് ശേഷമുള്ള വിരമിക്കല്‍ ആനുകൂല്യമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ചികിത്സ, വിവാഹം, പ്രസവം, മരണാനന്തര സഹായങ്ങളും കുടിശികയാണ്. ഇതിലും 150 കോടിയോളം രൂപയാണ് നല്‍കാനുള്ളത്.
വിവാഹ ധനസഹായം 82000 പേര്‍ക്കും പ്രസവാനുകൂല്യം 13000 പര്‍ക്കും നല്‍കാനുണ്ട്. അംശാദായത്തലൂടെ കിട്ടുന്ന തുകയാണ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ള പ്രധാന വരുമാനം. നിലവില്‍ പ്രതിമാസം 5 രൂപയാണ് തൊഴിലാളികളില്‍ നിന്നും അംശാദായമായി ഈടാക്കുന്നത്. പ്രതിവര്‍ഷം 4 കോടിരൂപയാണ് ഈ ഇനത്തില്‍ ബോര്‍ഡിന് ലഭിക്കുന്നത്. എന്നാല്‍ 75 കോടിരൂപ ആനുകൂല്യമായി ഓരോ വര്‍ഷവും വിതരണം ചെയ്യണം. പ്രതിവര്‍ഷം 70 കോടിരൂപയുടെ ബാധ്യതയില്‍ ആണ് ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ട് തന്നെ ക്ഷേമനിധി സമാഹരണത്തിന് മറ്റ് വഴികള്‍ കൂടി തേടിയാലെ പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമാകുകയുള്ളു. ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന സഹായ ധനവും പെന്‍ഷന്‍ തുകയുമടക്കം കോടികളാണ് സര്‍ക്കാര്‍ അടിയന്തിരമായി കണ്ടെത്തേണ്ടി വരിക. ഇല്ലെങ്കില്‍ ഈ ഓണക്കാലമടക്കം ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ക്ക് ദുരിത കാലമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here