ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി ഇന്നവസാനിക്കും; തീയതി നീട്ടി നല്‍കില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി ഇന്നവസാനിക്കാനിരിക്കെ തീയതി നീട്ടി നല്‍കില്ലന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്. നികുതി റിട്ടേണുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തികൊണ്ടാണ് നികുതി ബോര്‍ഡ് ട്വീറ്റ് ചെയ്തത്.

മുന്‍പ് ജൂലൈ 31ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, നികുതിദായകര്‍ക്ക് ഫോം16 ലഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി നീട്ടി നല്‍കുകയായിരുന്നു. 31നു മുന്‍പ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത പക്ഷം നികുതി ദായകര്‍ പിഴ നല്‍കേണ്ടതായി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More