കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ‘സാഹോ’യ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ബാംഗ്ലൂർ സ്വദേശിനി. 2014ൽ ചെയ്ത തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷിലോ ശിവ് സുലൈമാൻ എന്ന ആർട്ടിസ്റ്റ് ആരോപിക്കുന്നത്. തൻ്റെ വർക്ക് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിട്ടുമുണ്ട്.
ഷിലോയുടെ വർക്കും സാഹോ പോസ്റ്ററും തമ്മില്‍ സാമ്യം തോന്നുന്നുണ്ട്. ഇതോടെ സാഹോയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. 350 കോടി മുടക്കി ഇറക്കിയ സിനിമയ്ക്ക് ഒരു പോസ്റ്റർ സ്വന്തമായി നിർമ്മിക്കാൻ ഇവർക്കായില്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. വിഷയത്തിൽ സാഹോ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
ബാഹുബലി അവസാന ഭാഗത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രമെത്തിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് നിര്‍മ്മിച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here