ആശീർവാദ് സിനിമാസ് ഇനി ചൈനയിലും

ആശീർവാദ് സിനിമാസ് ചൈനയിലും സിനിമാ നിർമാണ-വിതരണ രംഗത്തേക്ക് കടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡുമായി ധാരണയായി. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് ഹോങ്കോങ്ങിൽ ഫെയ്തിയെൻ ആശീർവാദ് സിനിമാസ് എന്ന പേരിലാണ് ഇന്ത്യൻ സിനിമകളുടെ നിർമാണവും വിതരണവും നടത്തുക.

ചിന്താവ് ഇന്റർനാഷണൽ ഫിലിം ആന്റ് ടിവി ഫെസ്റ്റിവൽ 2019 ൽ മോഹൻലാലും ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡ് പ്രതിനിധിയുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ചിന്താവ് ഫിലിം ബ്യൂറോ മിനിസ്റ്റർ ഷെങ് ഷൗട്ടിയാൻ എന്നിവർ പങ്കെടുത്തു.

Read Also; ഇതാണ് ഒടിയനിൽ പീറ്റർ ഹെയ്‌ന്റെ പ്രതിഫലം

ആശീർവാദ് സിനിമാസ് 100 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ചിത്രം ചൈനയിലും റിലീസ് ചെയ്യും. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം. ഓണത്തിന് റിലീസ് ചെയ്യുന്ന ആശീർവാദ് സിനിമാസിന്റെ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ കുറെ രംഗങ്ങൾ ചൈനയിൽ ചിത്രീകരിച്ചവയാണ്. ദൃശ്യം, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ചൈനീസ് പ്രേക്ഷകർക്കിടയിൽ ലഭിച്ച സ്വീകാര്യതയാണ് ആശീർവാദ് സിനിമാസിന് ചൈനയിലെ സംരംഭത്തിന് പ്രചോദനമായത്. വലിയ ചലച്ചിത്രവിപണിയായ ചൈനയിൽ ഇതിലൂടെ കാൽ ഉറപ്പിക്കുകയെന്ന ലക്ഷ്യവും ആശീർവാദിനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top