രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്താനിൽ ആർപ്പുവിളിയാണെന്ന് അമിത് ഷാ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യം മുഴുവൻ പിന്തുണയ്ക്കുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇപ്പോൾ എന്ത് സംസാരിച്ചാലും പാകിസ്താനിൽ കയ്യടികളും ആർപ്പുവിളികളുമാണെന്നും സ്വന്തം പരാമർശങ്ങളെ ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Read Also; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ

ദാദ്ര നാഗർ ഹവേലിയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു രാഹുലിനെതിരെ അമിത്ഷായുടെ രൂക്ഷ വിമർശനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ കോൺഗ്രസ് എതിർക്കുകയാണ്. കശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശം പാകിസ്താൻ ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ കത്തിൽ പോലും ഉൾപ്പെടുത്തുന്ന സാഹചര്യമുണ്ടായി. നേരത്തെ ബാലക്കോട്ട് ആക്രമണത്തിന്റെ ആധികാരികത ചോദ്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More