Advertisement

തെറ്റായ ദിശയിലൂടെ വന്ന സർക്കാർ ബസിനെ പിന്തുടർന്നെത്തി ചോദ്യം ചെയ്ത് ബൈക്ക് യാത്രികൻ; വീഡിയോ

September 1, 2019
Google News 2 minutes Read

തെറ്റായ ദിശയിലൂടെ വന്ന സർക്കാർ ബസിനെ പിന്തുടർന്നെത്തി ചോദ്യം ചെയ്ത് ബൈക്ക് യാത്രികൻ. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജയ്പൂർ-അജ്മീർ ദേശീയപാതയിലാണ് സംഭവം. ഒരു കെടിഎം ഡ്യൂക്ക് ബൈക്കിലെ റൈഡറാണ് ട്രാൻസ്‌പോർട്ട് ബസിന് മുന്നിലേക്ക് തന്റെ ബൈക്ക് കയറ്റിവച്ച് പ്രതിഷേധിച്ചത്. യാത്രികന്റെ ഗോപ്രോ ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. റൈഡറുമായി തർക്കിക്കുന്ന ബസിലെ ജീവനക്കാരനെയും വീഡിയോയിൽ കാണാം. തെറ്റായ ദിശയിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ബസിന്റെ ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമാണ്. ബൈക്ക് യാത്രികനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here