ബിജെപി സർക്കാർ പശു ഉത്പാദന ഫാക്ടറികൾ ആരംഭിക്കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്; ലക്ഷ്യം 10 കോടി പെൺ പശുക്കൾ

ക്ഷീരകർഷക രംഗത്തു വിപ്ലവം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ വെളിപ്പെടുത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പശു ഉത്പാദന ഫാക്ടറികൾ ആരംഭിക്കുമെന്നും വരുംകാലങ്ങളിൽ പെണ് കിടാവുകൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും മൃഗക്ഷേമ, ക്ഷീര വകുപ്പ് മന്ത്രിയായ ഗിരിരാജ് പറഞ്ഞു.
കൃത്രിമ ബീജ സങ്കലന സാങ്കേതികവിദ്യ ഉപയോഗിച്ചു പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കാനാണു കേന്ദ്രത്തിന്റെ പദ്ധതി. ഈ വർഷം 30 ലക്ഷം ഡോസുകൾ (സെക്സ് സോർട്ടഡ് സെമണ്‍) വിതരണം ചെയ്യും. 2025 ആകുന്പോഴേക്കും 10 കോടി പെണ്പശുക്കൾ രാജ്യത്തുണ്ടാകുമെന്നും മന്ത്രി ഡയറി പ്രോഡക്ട് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി.
20 ലിറ്റർ പാൽ തരുന്ന പശുക്കളെ ഉപയോഗിച്ചു കറവ വറ്റിയ പശുക്കളുമായി കൃത്രിമ ബീജ സങ്കലനം (ഐവിഎഫ് ടെക്നോളജി) നടത്തുമെന്നും ഇതു വൻ വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here