ഇഷാന്തിന് ആദ്യ ടെസ്റ്റ് അർധ സെഞ്ചുറി; മുഷ്ടി ചുരുട്ടി ആഘോഷിച്ച് കോലിയും ടീം അംഗങ്ങളും: വീഡിയോ

തൻ്റെ കരിയറിലെ ആദ്യ ടെസ്റ്റ് അർധ സെഞ്ചുറിയാണ് ഇഷാന്ത് ശർമ്മ കഴിഞ്ഞ ദിവസം വിൻഡീസിനെതിരെ കുറിച്ചത്. ഹനുമ വിഹാരിക്കൊപ്പം ക്രീസിൽ ഉറച്ചു നിന്ന ഇഷാന്ത് 57 റൺസ് എടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആകെ ഒരു അർദ്ധസെഞ്ചുറി മാത്രമാണ് ഇഷാന്തിനുള്ളത്.

Read Also: ഹാട്രിക്കടക്കം ആറു വിക്കറ്റ്; ബുംറയുടെ പേസാക്രമണത്തിൽ തകർന്ന് വിൻഡീസ്

ഇന്ത്യ 302/7 എന്ന സ്കോറിൽ നിൽക്കുമ്പോളായിരുന്നു ഒൻപതാമനായി ഇഷാന്ത് ക്രീസിലെത്തിയത്. ഹനുമ വിഹാരിക്കൊപ്പം ഒത്തു ചേർന്ന ഇഷാന്ത് 112 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. 7 ബൗണ്ടറികളടക്കം 80 പന്തിൽ നിന്ന് 57 റൺസ് നേടിയ ഇഷാന്ത് റഖീം കോൺവാളിന്റെ പന്തിൽ സിംഗിളെടുത്തായിരുന്നു തൻ്റെ കന്നി ടെസ്റ്റ് അർധ സെഞ്ചുറി തികച്ചത്.

ഇഷാന്ത് അർധ സെഞ്ചുറി തികച്ചപ്പോൾ നായകൻ വിരാട് കോലി അടക്കമുള്ള ടീം അംഗങ്ങൾ അതാഘോഷിച്ച രീതിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോ കാണാം:


മത്സരത്തിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. ഹാട്രിക്കടക്കം 6 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് വിൻഡീസിൻ്റെ കഥ കഴിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും വിൻഡീസിന് 129 റൺസ് കൂടി വേണം. ആകെ 329 റൺസ് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More