ചന്ദ്രയാൻ 2: വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടു; ഏഴിന് സോഫ്റ്റ് ലാൻ്റിങ്

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ഏറ്റവും നിർണായക ഘട്ടം പിന്നിട്ടു. വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടു. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്‍റെ ഉപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍റിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
Read Also: ചന്ദ്രയാൻ 2 നിർണായക ഘട്ടത്തിലേക്ക്; വിക്രം ലാൻഡർ മാതൃ പേടകത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് വേർപെടും
ഏതാനം നിമിഷങ്ങൾ മാത്രം നിണ്ടു നിൽക്കുന്ന പ്രക്രിയയായിരുന്നു ഇത്. വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് പുലർച്ചെ ഇന്ത്യൻ സമയം 1.55 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. പിന്നീട് വിക്രം ലാൻഡറിൽ നിന്നുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി പരീക്ഷണ യാത്ര തുടങ്ങും. ഈ ഘട്ടങ്ങൾ കൂടി വിജയമാകുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കും
വെള്ളിയാഴ്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ 124 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 6.18ന് 1155 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്.
Read Also: വിജയകരമായി മുന്നേറുന്ന ചന്ദ്രയാന്‍-2 നിന്ന് ലഭിച്ച ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
ഈ മാസം 14 നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായാണ് ഭ്രമണപഥം ഉയർത്തിയത്. നാലുതവണ കൂടി സഞ്ചാരപഥം മാറ്റിയാണ് ചന്ദ്രയാൻ 2 ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിച്ചത്.
ഓഗസ്റ്റ് 20നാണ് 29 ദിവസത്തെ സഞ്ചാരത്തിനു ശേഷം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. സങ്കീർണമായ ഈ പ്രക്രിയ 30 മിനിറ്റുകൾക്കകമാണ് പൂർത്തിയാക്കാനായത്. രാവിലെ 9 മണിക്ക് തുടങ്ങിയ നിർണായക പ്രക്രിയ 1738 സെക്കൻഡിലാണ് പൂർത്തിയാക്കിയത്. മണിക്കൂറിൽ 39000 കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിച്ചിരുന്ന ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ വേഗം നിയന്ത്രിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here