സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ എവിടെയും ഇല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജില്ല കണ്ട്രോള്‍ റൂമുകള്‍ താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top