അർധരാത്രി കാമുകിക്കും രണ്ട് ലൈംഗികത്തൊഴിലാളികൾക്കുമൊപ്പം പാർട്ടി; ഷെയിൻ വോൺ ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് അയൽക്കാരുടെ പരാതി

അർധരാത്രിയിൽ കാമുകിക്കും മറ്റു രണ്ട് ലൈംഗികത്തൊഴിലാളികൾക്കുമൊപ്പം പാർട്ടി നടത്തിയ മുൻ ഓസീസ് സ്പിന്നർ ഷെയിൻ വോണിനെതിരെ അയൽക്കാരുടെ പരാതി. ഓസീസ് ഇതിഹാസത്തിൻ്റെ വീട്ടിലെ ബഹളം കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നായിരുന്നു അയൽക്കാർ പരാതിപ്പെട്ടത്. ‘ദി സൺ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ലണ്ടനിൽ ഈയിടെ വാങ്ങിയ വോണിന്റെ വസതിയിലായിരുന്നു സംഭവം. വോണിന്റെ വീട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതായും മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന് സ്ത്രീകള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍വാസികള്‍ പറയുന്നു. 49കാരനായ വോണിൻ്റെ വീട്ടിലേക്ക് കാമുകിയാണ് രണ്ട് ലൈംഗികത്തൊഴിലാളികളെ കൊണ്ടു വന്നതെന്നാണ് സൺ റിപ്പോർട്ട് ചെയ്യുന്നത്. 19കാരിയായ ഡാവിന, 27കാരിയായ പോപ്പി എന്നിവരെയാണ് കാമുകി വോണിൻ്റെ വീട്ടിലേക്കു കൂട്ടിയത്.
രണ്ട് മണിക്കൂറുകൾക്ക് ശേഷം മൂവരും വീട്ടിൽ നിന്നു പോയി. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് അഞ്ച് മിനിട്ട് നടക്കാനുള്ള ദൂരം മാത്രമാണ് വോണിൻ്റെ വീട്ടിലേക്കുള്ളത്. വോൺ അയൽക്കാരെ ശ്രദ്ധിച്ചില്ലെന്നും ജനാലകൾ തുറന്നിട്ടതു കൊണ്ട് തന്നെ ശബ്ദം പുറത്തു കേൾക്കാമായിരുന്നുവെന്നും അയൽക്കാർ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here