Advertisement

കൂടുതൽ സുഖകരമായ യാത്രയൊരുക്കി ത്രീ ഫേസ് മെമു ഓടിത്തുടങ്ങി

September 3, 2019
Google News 1 minute Read

കെട്ടിലും മട്ടിലും പുതുമയോടെ ത്രീ ഫേസ് മെമു  തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് തുടങ്ങി. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സർവീസ് പുറപ്പെട്ടത്. തിരിച്ച് എറണാകുളത്ത് നിന്ന്  ആലപ്പുഴ വഴി കൊല്ലത്തെത്തും. എല്ലാ കോച്ചുകളിലും പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, കൂടുതൽ സുഖകരമായ യാത്രയ്ക്ക് എയർ ബെല്ലോ സിസ്റ്റം, സിസിടിവി ക്യാമറകൾ, ബയോ ടോയ്‌ലറ്റുകൾ എന്നിവയുമുണ്ട്. എ.സി കോച്ചുകളും പുതിയ മെമുവിന്റെ പ്രത്യേകതയാണ്.

Read Also; റെയിൽവേ സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ രക്ഷിച്ച് സുരക്ഷാ ജീവനക്കാർ; വീഡിയോ

സീറ്റുകളുടെ ബാക്ക് റെസ്റ്റിന്റെ ഉയരം കൂട്ടിയിരിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാണ്. കോച്ചുകളുടെ ഉൾവശത്ത് എഫ്ആർപി പാനലിംഗ്, എൽഇഡി ലൈറ്റിംഗ് എന്നിവയാണ് പ്രധാന ആകർഷണം. സാധാരണ മെമുവിനേക്കാൾ സ്ഥലസൗകര്യം കൂടുതലുള്ളതാണ് പുതിയ ത്രീഫേസ് മെമു. കൂടുതൽ യാത്രക്കാരെ ഇതിൽ ഉൾക്കൊള്ളിക്കാനാവും. 614 പേർക്ക് ഇരുന്നും 1788 പേർക്ക് നിന്നും യാത്ര ചെയ്യാം. കൂടുതൽ വേഗതയും ഈ മെമുവിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here