ബ്രെക്സിറ്റ്; ബോറിസ് ജോൺസന് പാർലമെന്റിൽ തിരിച്ചടി

കരാർ രഹിത ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ശ്രമങ്ങൾക്ക് പാർലമെന്‍റിൽ തിരിച്ചടി. ഉപാധി രഹിത ബ്രെക്സിറ്റ് തടയാൻ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ ചില ഭരണകക്ഷി എംപിമാരും പിന്തുണച്ചു. ബിൽ പാസായാൽ ജ​​​​നു​​​​വ​​​​രി 31 വ​​​​രെ ബ്രെ​​​​ക്സി​​​​റ്റ് നീട്ടുന്നത് ഒഴിവാക്കാൻ ജോൺസന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും.

മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ  301 നെതിരെ 320 പേർ കരാർ രഹിത ബ്രെക്സിറ്റിനെ എതിർത്തു. പ്രതീക്ഷിച്ച പോലെ ഭരണകക്ഷി പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാർ പോലും ബില്ലിനെ അനുകൂലിച്ചു. പ്രമേയം പാസായതോടെ ജ​​​​നു​​​​വ​​​​രി 31 വ​​​​രെ ബ്രെ​​​​ക്സി​​​​റ്റ് നീട്ടിവക്കാൻ ജോൺസന് യൂറോപ്യൻ യൂണിയനോട് സമയം ചോദിക്കേണ്ടി വരും.

ബിൽ പാസായാൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച് പ്രതിസന്ധി മറികടക്കാൻ ജോൺസൻ ശ്രമിച്ചേക്കും. ഇക്കാര്യം പാർലമെന്‍റിലും ജോൺസൻ വ്യക്തമാക്കി.

പ്രമേയം അവതരിപ്പിക്കുന്നതിന് മുൻപ് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് എം​​​​പിയും ​​​​മു​​​​ൻ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഫി​​​​ലി​​​​പ്പ് ലീ ​​​​കാ​​​​ലു​​​​മാ​​​​റിയതും ജോൺസനുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ലീയുടെ നീക്കത്തിന് പിന്നാലെ ജോൺസന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ന​​​​ട​​​​ന്ന ജി7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യെ​​​​ക്കു​​​​റി​​​​ച്ച് കോ​​​​മ​​​​ൺ​​​​സി​​​​ൽ ജോ​​​​ൺ​​​​സ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ലീ ​​​​പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ര​​​​യി​​​​ൽ പോ​​​​യി ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More