സഹായിയുടെ മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ

സഹായിയുടെ മുഖത്തടിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൈസുരു എയർപോർട്ടിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സഹായി സിദ്ധരാമയ്യയോട് സംസാരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാനെത്തിയപ്പോഴാണ് സിദ്ധരാമയ്യ സഹായിയെ തല്ലിയത്. സംഭവത്തിൽ സിദ്ധരാമയ്യയോ കോൺഗ്രസ് നേതാക്കളോ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേപറ്റി സിദ്ധരാമയ്യയുടെ മറ്റൊരു സഹായി പറയുന്നത്, ‘അയാൾ ഫോൺ സിദ്ധരാമയ്യയുടെ ചെവിയിലേക്ക്‌വയ്ക്കാൻ ശ്രമിച്ചു. അയാൾക്ക് വേണ്ടി ഏതോ ഓഫീസറിനോട് സംസാരിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അത് സിദ്ധരാമയ്യയെ ചൊടിപ്പിക്കുകയായിരുന്നു’.

നേരത്തെ സിദ്ധരാമയ്യ ഒരു കോൺഗ്രസ് പ്രവർത്തകയോട് അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പ്രവർത്തകയുടെ ദുപ്പട്ട വലിക്കുന്നതും ദേഷ്യത്തിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top