Advertisement

മുത്തൂറ്റിലെ തൊഴിലാളി സമരം മുറുകുന്നു; ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ വിളിച്ച ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല

September 4, 2019
Google News 0 minutes Read

പരിഹാരമാകാതെ മുത്തൂറ്റിലെ തൊഴിലാളി സമരം. തൊഴിൽ വകുപ്പ്മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. അതേ സമയം ഏഴാം തീയതി വരെ സമയം ചോദിച്ച് മാനേജ്‌മെന്റ് തൊഴിൽ വകുപ്പിന് കത്ത് നൽകി. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒൻപതാം തീയതി കോട്ടയത്ത് വീണ്ടും ചർച്ച നടത്താൻ തീരുമാനമായി. സംസ്ഥാനത്തെ 15 ശാഖകൾ പൂട്ടുന്നുവെന്ന് മുത്തൂറ്റ് പരസ്യം നൽകിയിരുന്നു.

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ തൊഴിലാളി സമരം പരിഹാരമാകാതെ നീളുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികളെയും, സമര സമിതി പ്രതിനിധികളെയും, വിളിച്ചു ചേർത്ത് നടത്താൻ തീരുമാനിച്ച ചര്‍ച്ചയിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾങ്കെടുക്കാതിരുന്നത്. മന്ത്രിയെ കൂടാതെ, സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പിള്ള, കെഎൻ ഗോപിനാഥ് തുടങ്ങിയ നേതാക്കളും തൊഴിൽ വകുപ്പ് അധികൃതരും ചർച്ചയ്‌ക്കെത്തിയിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികൾ വിട്ട് നിന്നതുകൊണ്ട്  ചർച്ച നടന്നില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. പ്രശ്‌നത്തിന് രമ്യമായി പരിഹാരമുണ്ടാകുമെന്ന് കരുതുന്നതായും മാനേജ്‌മെന്റിനെയും തൊഴിലാളികളെയും യോജിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം എറണാകുളത്തും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തെ 15 ശാഖകൾ അടച്ചു പൂട്ടുമെന്ന് മുത്തൂറ്റ് പത്രപരസ്യം നൽകി. സിഐറ്റിയു സമരം കാരണം വരും ദിവസങ്ങളിൽ കൂടുതൽ ശാഖകൾ അടച്ച് പൂട്ടുമെന്നും മുത്തൂറ്റ് പ്രതിനിധി ട്വന്റിഫോറിനോട് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here