സംസ്ഥാനത്തെ 15 മുത്തൂറ്റ് ശാഖകൾക്ക് ഇന്ന് പൂട്ട് വീഴും; അടച്ചുപൂട്ടുന്ന ശാഖകളുടെ പേര് വിവരങ്ങൾ

സംസ്ഥാനത്തെ 15 മുത്തൂറ്റ് ശാഖകൾ ഇന്ന് അടച്ചുപൂട്ടും. മുത്തൂറ്റ് തന്നെയാണ് ഇക്കാര്യം പത്ര പരസ്യത്തിലൂടെ അറിയിച്ചത്. ഇന്ന് മുതൽ ഈ ബ്രാഞ്ചുകളിൽ നിന്ന് പുതിയ ഗോൾഡ് ലോണുകൾ ലഭ്യമാകില്ല. ഈ  ബ്രാഞ്ചുകളിൽ സ്വർണം പണയംവച്ചവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വർണം തിരികെ വാങ്ങാൻ മൂന്ന് മാസത്തെ സാവകാശം മാത്രമാണ് മുത്തൂറ്റ് നൽകുന്നത്.

അടച്ചുപൂട്ടുന്ന ശാഖകളുടെ പേര് വിവരങ്ങൾ :

 • എറണാകുളം- കത്രിക്കടവ് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, എറണാകുളം, കത്രിക്കടവ് – ഫോൺ- 0484-3114563
 • പനങ്ങാട് (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, താമരപ്പള്ളി ബിൽഡിംഗ്, എൻഎം സ്റ്റോർസ് ജംഗ്ഷൻ, ഫോൺ- 0484-2703996
 • കങ്ങരപ്പടി (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 14/452(B1), 1st Floor, ബെസ്റ്റ് ബേക്കറിക്ക് മുകൾ വശം, വെള്ളംപാറ ആർക്കേഡ്, ഫോൺ- 0484-2410822
 • പൊന്നാരിമംഗലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ബിൽഡിംഗ് നമ്പർ 3, 625G, 1st ഫ്‌ളോർ,ബോട്ട് ജെട്ടിക്ക് സമീപം, ഫോൺ- 0484-2750333
 • ട്രിവാൻഡ്രം- ഉള്ളൂർ– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 1st ഫ്‌ളോർ TC 7/678 കൊച്ചുള്ളൂർ ജംഗ്ഷൻ, ഉള്ളൂർ മെഡിക്കൽ കോളജ് പിഒ, ഫോൺ- 0471-2440557
 • പെരിങ്ങാമല- (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഓൾഡ് ശക്തി ഹോസ്പിറ്റൽ, ബിൽഡിംഗ് നമ്പർ : VP/IV/197 പെരിങ്ങാമല, പള്ളിച്ചാൽ- വിഴിഞ്ഞം റോഡ്, ഫോൺ- 0471-2400210
 • പുനലൂർ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗോപി കൃഷ്ണ ബിസിനസ്സ് സെന്റർ ഹോസ്പിറ്റൽ ജംഗ്ഷൻ, പുനലൂർ- ഫോൺ : -0475-2226094
 • കൊട്ടാരക്കര സിറ്റി ബ്രാഞ്ച് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ജോസ് ടവർ, സിറ്റി ബ്രാഞ്ച് – ഫോൺ : 0474-3225341
 • ഭരണിക്കാവ്– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഐശ്വര്യ കോംപ്ലക്‌സ്, ഭരണിക്കാവ്, ശാസ്താംകോട്ട- ഫോൺ : 0476-2830924
 • തെങ്ങന (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, തടത്തിൽ ബിൽഡിംഗ്, പെരുമ്പനച്ചി, പിഒ തെങ്ങന, ഫോൺ- 0481-2474171
 • കുമിളി-കൊളുത്തുപാലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗുരുദേവ് കോംപ്ലക്‌സ് , കൊളുത്തുപാലം, ഫോൺ- 0486-223396
 • പാതിരിപാല (KE)– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ചോലക്കൽ കോംപ്ലക്‌സ്, നഗരിപുരം പിഒസ പാതിരിപാല, ഫോൺ- 0491-2873233
 • പാലക്കാട്-സുൽത്താൻപേട്ട്- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഫസ്റ്റ് ഫ്‌ളോർ അനുഗ്രഹ കോംപ്ലക്‌സ്, എച്ച്പിഒ റോഡ്, സുൽത്താൻപേട്ട്, പാലക്കാട്- ഫോൺ- 0491-2545954
 • കോട്ടക്കൽ– ചങ്ങുവെട്ടി- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, അഡത്തിൽ കോംപ്ലക്‌സ്, ചങ്ങുവെട്ടി, ഫോൺ-0483-2740940
 • മലപ്പുറം-ഡൗൺ ഹിൽ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, സിറ്റി ട്രേഡ് സെന്റർ, കോട്ടപ്പടി, ഫോൺ- 0483-2732210

 

Read Also : മുത്തൂറ്റിന്റെ കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു; രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും

കഴിഞ്ഞയാഴ്ച്ചയാണ് മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നുവെന്ന വാർത്ത പുറത്തുവരുന്നത്.  സിഐടിയു സമരത്തെ തുടർന്നാണ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ജനറൽ മാനേജർ സർക്കുലർ പുറത്തിറക്കി.

കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതൽ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവർത്തകർ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top