ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു; വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വിക്രം ലാൻഡറിന്റെ
രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയായി. പുലർച്ചെ 3.42ന് 9 സെക്കൻഡ് സമയത്തിലാണ് വിക്രം ലാൻഡർ ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ. ശനിയാഴ്ച പുലർച്ചയോടെ ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിലിറങ്ങും.

കഴിഞ്ഞ ദിവസമാണ് വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടത്. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രൻറെ ഉപരിതലത്തിലേക്കുള്ള വിക്രം ലാൻഡറിൻറെ സോഫ്റ്റ് ലാൻറിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഈ മാസം 14 നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായാണ് ഭ്രമണപഥം ഉയർത്തിയത്. നാലുതവണ കൂടി സഞ്ചാരപഥം മാറ്റിയാണ് ചന്ദ്രയാൻ 2 ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More