കെഎൽ രാഹുലിന് സ്ഥിരതയില്ല; രോഹിതിനെ ടെസ്റ്റ് ഓപ്പണർ ആക്കണമെന്ന് സൗരവ് ഗാംഗുലി

കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ലഭിച്ച അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ രാഹുലിനായില്ലെന്നും, രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കേണ്ട സമയം ഇതാണെന്നും ഗാംഗുലി പറഞ്ഞു.
Read Also: ഹാട്രിക്കടക്കം ആറു വിക്കറ്റ്; ബുംറയുടെ പേസാക്രമണത്തിൽ തകർന്ന് വിൻഡീസ്
‘രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്. അത്രയും മികച്ച കളിക്കാരനാണ് രോഹിത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ടെസ്റ്റിലെ ഓപ്പണറായി ലഭിക്കുന്ന അവസരവും രോഹിത് നന്നായി ഉപയോഗിക്കും എന്നാണ് എന്റെ വിശ്വാസം. രഹാനേയും, ഹനുമാ വിഹാരിയും മധ്യനിരയില്‍ സ്ഥിരത കാണിക്കുമ്പോള്‍ മധ്യനിരയില്‍ വേറെ അഴിച്ചുപണികള്‍ വേണ്ടി വരുന്നില്ല’- ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു.
മായങ്ക് അഗർവാൾ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അദ്ദേഹത്തിന് ഇനിയും അവസരങ്ങൾ നൽകാം. പക്ഷേ, രാഹുലിന് അവസരങ്ങൾ നൽകിയിട്ടും പ്രകടനം കാഴ്ച വെക്കുന്നില്ലെന്നും ദാദ കൂട്ടിച്ചേർത്തു.
Read Also: വിൻഡീസിനെതിരെ അനായാസ ജയം; പര്യടനം തൂത്തുവാരി ഇന്ത്യ
വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളില്‍ 44, 48,16, 6 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. 36 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ സമ്പാദ്യം 34.58 ബാറ്റിങ് ശരാശരിയില്‍ 2006 റണ്‍സ് ആണ്. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലും രോഹിത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
രോഹിത്തിന്റെ സ്ഥാനത്ത് ഹനുമാ വിഹാരി സ്ഥാനം ഉറപ്പിച്ചതോടെ മധ്യനിരയിലേക്ക് മടങ്ങിയെത്തുക രോഹിത്തിന് ബുദ്ധിമുട്ടാകുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഓപ്പണിങ്ങില്‍ രാഹുല്‍ നിരാശപ്പെടുത്തിയതോടെ രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന ആവശ്യമാണ് ഉയരുന്നത്. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികൾ ഉള്‍പ്പെടെ 600 റണ്‍സ് നേടിയ താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here