‘കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അപടകത്തിന് പിന്നിൽ കുൽദീപ് സെൻഗർ’;വെളിപ്പെടുത്തലുമായി ഉന്നാവ് പെൺകുട്ടി

കൊല്ലുക എന്ന ലക്ഷ്യത്തോടെ കുൽദീപ് സെൻഗർ മനഃപൂർവം സൃഷ്ടിച്ചതാണ് അപകടമെന്ന ആരോപണവുമായി ഉന്നാവ് പെൺകുട്ടി രംഗത്ത്. അപകടം ഉണ്ടാവുന്നതിന് മുൻപ് സെൻഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടി പറയുന്നു.

ഉന്നാവ് കേസിൽ പ്രതിചേർക്കപ്പെട്ട സെൻഗാറിന്റെ സഹായിയായ സ്ത്രീയുടെ മകനാണ് കോടതിയിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പെൺകുട്ടി പറയുന്നു. അയാളുടെ അമ്മയ്‌ക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. സെൻഗാറിൽ നിന്നും അവരുടെ സഹായികളിൽ നിന്നുമുള്ള ഭീഷണിയെ കുറിച്ച് പറഞ്ഞ് പൊലീസിന് കത്ത് നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.

ജൂലൈ 28നാണ് ഉന്നാവോ പെൺകുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും, അഭിഭാഷകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എയിംസിൽ വെച്ച് സിബിഐക്ക് നൽകിയ മൊഴിയിലും ഈ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

Read also: ഉന്നാവ് പെൺകുട്ടി അപകടനില തരണം ചെയ്തു; സിബിഐ മൊഴി രേഖപ്പെടുത്തിയേക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top