Advertisement

‘ദളിതെന്ന് പറഞ്ഞാൽ എന്താണ് ? മുസ്ലീങ്ങളെ കുറിച്ചുള്ള സ്ഥിര സങ്കൽപ്പമെന്ത് ?’ വിവാദ ചോദ്യ പേപ്പറിൽ നടപടി ആവശ്യപ്പെട്ട് എംകെ സ്റ്റാലിൻ

September 7, 2019
Google News 1 minute Read

ദളിതരെയും ഇസ്ലാം മതവിശ്വാസികളെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അടങ്ങിയ പരീക്ഷാ ചോദ്യപേപ്പർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയുടെ ആറാം ക്ലാസ് ചോദ്യപേപ്പറാണ് ഇതെന്ന തരത്തിലായിരുന്നു പ്രചരണം. ജാതി വിവേചനം കുട്ടികളിൽ കുത്തി നിറക്കുന്ന ഈ ചോദ്യപേപ്പറിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു എംകെ സ്റ്റാലിന്റെ പ്രതികരണം. കേന്ദ്രീയ വിദ്യാലയയുടെ ആറാം ക്ലാസ് ചോദ്യ പേപ്പർ കണ്ട് ഞെട്ടിയെന്നും ഈ ചോദ്യപേപ്പർ തയ്യാറാക്കിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Read Also : മോദി ഭരണത്തിന് കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീതിയിൽ

ദളിത് എന്നാൽ എന്താണെന്നും, മുസ്ലീങ്ങളെ കുറിച്ച് സാധാരണഗതിയിലുള്ള സ്ഥിര സങ്കൽപ്പം എന്താണെന്നുമാണ് ചോദ്യപേപ്പറിലെ 17,ഉം 18 ഉം ചോദ്യങ്ങൾ. ഇതിൽ ആദ്യത്തെ ചോദ്യത്തിന് ‘വിദേശികൾ, തൊട്ടുകൂടാത്തവർ, മധ്യവർഗക്കാർ, ഉയർന്നജാതിക്കാർ’ എന്നിങ്ങനെയാണ് ഉത്തരത്തിനായുള്ള ഓപ്ഷനുകൾ. രണ്ടാമത്തെ ചോദ്യത്തിനാകട്ടെ ‘ പെൺകുട്ടികളെ സ്‌കൂളിൽ അയക്കാത്തവർ, സസ്യഭുക്കുകൾ, നോമ്പ് സമയത്ത് ഉറങ്ങാത്തവർ, മേൽപ്പറഞ്ഞതെല്ലാം’ എന്നിവയാണ് ഓപ്ഷനുകൾ.

Read Also : യുപിയിൽ 14 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണു ചൂഴ്ന്നെടുത്തു; അയൽക്കാരൻ അറസ്റ്റിൽ

നിരവധി പേരാണ് ചോദ്യപേപ്പറിൽ നീരസം പ്രകടിപ്പിച്ച് ഇത് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചോദ്യപേപ്പർ കേന്ദ്രീയവിദ്യാലയുടേത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here