പിഎസ്‌സി, കെഎഎസ് പരീക്ഷകൾ മലയാളത്തിലും നടത്തണം; സമരം ശക്തമാക്കാനൊരുങ്ങി ഐക്യമലയാള പ്രസ്ഥാനം

പിഎസ്‌സി, കെഎഎസ് പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഐക്യമലയാള പ്രസ്ഥാനം. തിരുവോണ ദിനത്തിൽ സംസ്ഥാന വ്യാപകമായി ഉപവാസ സമരം സംഘടിപ്പിക്കും.

പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിടുകയാണ്. വിഷയം ചോദിച്ചറിയാൻ സമരസമിതി നേതാക്കളെ വിളിപ്പിച്ച പിഎസ്‌സി നിരത്തുന്ന ന്യായങ്ങൾ വിചിത്രമാണ്.

ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ, സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി, പിഎസ്‌സിയുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. അധ്യാപകനായ എൻ.പി പ്രയേഷും വിദ്യാർത്ഥിനി ശ്രേയയുമാണ് നിരാഹാരം തുടരുന്നത്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുരീപ്പുഴ ശ്രീകുമാർ, റഫീഖ് അഹമ്മദ്, അൻവർ അലി തുടങ്ങി നിരവധി കവികൾ പങ്കെടുത്തു കൊണ്ട് തിരുവോണ നാളിൽ ഉപവാസം സംഘടിപ്പിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് തോറും നിരാഹാരസമരം വ്യാപിപ്പിക്കാനും ഗവർണർക്ക് മുമ്പിൽ വിഷയം അവതരിപ്പിക്കാനുമാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top