Advertisement

കുഞ്ഞിനെ താലോലിച്ച്, പാട്ട് പാടി പെറുവിന്റെ തെരുവിൽ ജീവിതം തേടുകയാണിവർ

September 8, 2019
Google News 2 minutes Read

അഭയാർത്ഥിയായി എത്തിയ ഇവർ പെറുവിലെ തെരുവുകളിൽ ജീവിതം തേടുകയാണ്. ആരെയും കണ്ണീര് അണിയിക്കും ഈ കാഴ്ച.

വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെറുവിലേക്ക് അഭയാർഥികളായെത്തിയവരാണ് ഈ അമ്മയും കുഞ്ഞും. കുഞ്ഞിനെ താലോലിച്ച് തെരുവിൽ പാടുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

പാട്ട് കേട്ട് കടന്നു പോകുന്ന വഴിയാത്രക്കാരിൽ നിന്നും മുന്നിലുള്ള തൊപ്പിയിൽ വീഴുന്ന ചില്ലറകളാണ് ഇവരുടെ ഉപജീവനം. പെറുവിന്റെ തെരുവുകളിൽ എന്നുമെത്തുന്ന ഇവരുടെ പാട്ട് രണ്ട് മണിക്കൂർവരെ നീളും.

യുഎൻ റെഫ്യൂജി ഏജൻസിയുടെ ഫേസ്ബുക്ക് പേജിൽ സെപ്റ്റംബർ മൂന്നു മുതലാണ് ഇവരുടെ ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. ധീരയായ സ്ത്രീ, ഈ ഗാനം എന്റെ കണ്ണുകളിൽ ഈറനണിയിച്ചു, ഹൃദയഭേദകമായ ദൃശ്യം, ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here