Advertisement

ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്

September 9, 2019
Google News 0 minutes Read

ഭാര്യയുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറൂഖ്‌നഗറിലാണ് സംഭവം. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. പന്ത്രണ്ട് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം. ഭർത്താവിനെതിരെ യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

തന്നെ അപമാനിക്കാൻ ഭർത്താവ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ആദ്യം സൈബർ ക്രൈമിലാണ് പരാതി നൽകിയത്. പിന്നീട് കേസ് മനേസറിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here