ബ്രിട്ടീഷ് പാർലമെന്റിന്റെ സസ്‌പെൻഷൻ ഔദ്യോഗികമായി ആരംഭിച്ചു

ബ്രിട്ടീഷ് പാർലമെന്റിന്റെ സസ്‌പെൻഷൻ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ന് മുതൽ ഒക്ടോബർ 14വരെയാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. കരാറില്ലാതെയുള്ള ബ്രെക്‌സിറ്റിനെതിരെ നിയമം പാസാക്കുന്നത് തടയാൻ ആഗസ്റ്റ് 29നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് സസ്‌പെൻഷൻ പ്രഖ്യാപിച്ചത്.

പ്രതിപക്ഷ എംപിമാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്ന നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായത്. ജനങ്ങളെ നിശബ്ധരാക്കുന്ന നടപടിയാണ് പാർലമെന്റിന്റെ സസ്‌പെൻഷൻ എന്നാരോപിച്ച എംപിമാർ പ്രധാനമന്ത്രിയുടെ നടപടി ലജ്ജാവഹമാണെന്ന് മുദ്രാവാക്യമുയർത്തി.

കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നതിനോട് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും എതിർപ്പുയർത്തിയ സാഹചര്യത്തിൽ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് സസ്‌പെൻഷൻ പ്രഖ്യാപിച്ചത്. സെപ്തംബർ 10 മുതൽ ഒക്ടോബർ 14വരെ അഞ്ച് ആഴ്ച്ചത്തേക്കാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. ഒക്ടോബർ 31നു കരാറില്ലെങ്കിലും ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ബോറിസ് ജോൺസൺ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top