ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഇന്ന് മുതല്‍ ഡല്‍ഹി എയിംസിലെ താത്ക്കാലിക കോടതിയില്‍

ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഇന്ന് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്ക്കാലിക കോടതിയില്‍. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന പെണ്‍ക്കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാണ് താത്ക്കാലിക കോടതി സ്ഥാപിച്ചത്. മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറെ അടക്കം എയിംസിലെത്തിക്കും.
എയിംസിലെ ട്രോമാ സെന്ററിലാണ് താത്ക്കാലിക കോടതി ഒരുക്കിയത്. രഹസ്യ വിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. വിചാരണ അവസാനിക്കും വരെ താത്ക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സെഷന്‍സ് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. മൊഴി രേഖപ്പെടുത്തുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. പെണ്‍കുട്ടിയും പ്രതികളുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കും. സിബിഐയുടെയും പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ താത്ക്കാലിക കോടതിയില്‍ ഹാജരാകും.
ആവശ്യമായ സുരക്ഷയൊരുക്കാന്‍ കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. 2017ലാണ് ബിജെപി എംഎല്‍എയ്‌ക്കെതിരെ പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ചത്. ഇതിനിടെ വാഹനാപകടത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തു. തുടര്‍ന്നാണ് പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here