Advertisement

‘ഇത് എന്റെ പിള്ളേരാണ്’; ഖത്തർ പോരാട്ടത്തിനു ശേഷം ടീം അംഗങ്ങളെ പുകഴ്ത്തി സുനിൽ ഛേത്രി

September 11, 2019
Google News 6 minutes Read
sunil chetri

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ഐതിഹാസിക സമനില നേടിയ ഇന്ത്യൻ ടീമിനെയും ടീം അംഗങ്ങളെയും പുകഴ്ത്തി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. പനി പിടിച്ചതിനെത്തുടർന്ന് ഛേത്രി കളിക്കാൻ ഇറങ്ങിയിരുന്നില്ല. തൻ്റെ അഭാവത്തിലും മികച്ച കളി കാഴ്ച വെച്ച ടീം അംഗങ്ങളെ വൈകാരികമായാണ് ഛേത്രി അഭിനന്ദിച്ചത്.

‘പ്രിയപ്പെട്ട ഇന്ത്യ, അത് എന്റെ ടീമാണ്, അവര്‍ എന്റെ കുട്ടികളാണ്. ഈ സമയത്ത് എനിക്കുള്ള അഭിമാനം വിവരിക്കാനാവില്ല. സമനിലയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രമാണ്. കോച്ചിംഗ് സ്റ്റാഫിനും ഡ്രസിംഗ് റൂമിനുമാണ് ഇതിന്റെ ക്രെഡിറ്റ് ‘- ഛേത്രി ട്വീറ്റ് ചെയ്തു.

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഗോൾരഹിത സമ്നിലയിൽ കുരുക്കിയ ഇന്ത്യ അവിശ്വസനീയ പ്രകടനമാണ് മൈതാനത്ത് കാഴ്ച വെച്ചത്. ക്രോസ് ബാറിനു കീഴിൽ ഗുർപ്രീത് സിംഗ് സന്ധു നടത്തിയ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യക്ക് ജയത്തോളം മധുരമുള്ള സമനില നൽകിയത്. ഖത്തറിൻ്റെ ആക്രമണങ്ങൾക്കിടയിലും കെട്ടുപൊട്ടിച്ച് ഇടക്കെങ്കിലും എതിർ ഗോൾമുഖം വിറപ്പിക്കാൻ മുൻകൈ എടുത്ത മലയാളി താരം സഹൽ അബ്ദുൽ സമദും ഇന്ത്യക്കായി തിളങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here