ഓണത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് ‘മെഗാ കിണ്ണം കളി’

ഓണത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ന് ‘മെഗാ കിണ്ണം കളി’ നടക്കും. ഇന്ന് രാത്രി 8 മണി മുതലാണ് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ മെഗാ കിണ്ണംകളി അരങ്ങേറുക. നൂറിലധികം വനിതകളും പുരുഷന്മാരുമാണ് ഇതിൽ പങ്കെടുക്കുക.

Read Also; ഓണവിപണി കീഴടക്കി ചെങ്ങാലിക്കോടൻ

‘ശ്രാവണം 2019’ എന്ന പേരിൽ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് ‘മെഗാ കിണ്ണംകളി’. മുൻ വർഷങ്ങളിൽ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരടുപിന്നിക്കളി എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top