അണ്ണാ ഡിഎംകെയുടെ ഹോർഡിംഗ് വീണ് സ്കൂട്ടറിനു മുകളിൽ പതിച്ചു; റോഡിൽ മറിഞ്ഞു വീണ യുവതിക്ക് ടാങ്കർ ലോറി ഇടിച്ച് ദാരുണാന്ത്യം

അണ്ണാ ഡിഎംകഎയുടെ നേതാക്കളുടെ ചിത്രമുള്ള ബാനര്‍ വീണ് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലായിരുന്നു സംഭവം. ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് റോഡിന്റെ സെന്റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറിയിറങ്ങി. യുവതി അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

ബിടെക് ബിരുദധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിന് അരമണിക്കൂറിന് ശേഷം എഐഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പൊതുസ്ഥലങ്ങളില്‍ ഫ്ലക്സുകള്‍ക്കും ബാനറുകള്‍ക്കും മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം നിയമലംഘനം നടത്തല്‍ പതിവാണ്. യുവതിയുടെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More