കോലിയെ കൈ വിടാതെ, കൈ ചുംബിച്ച് അനുഷ്‌ക

കോലിയുടെ കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ച് ചുംബിച്ച് അനുഷ്‌ക. ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തിന്റെ പേര് മാറ്റി അരുൺ ജെയ്റ്റി എന്ന് നാമകരണം ചെയ്തിരുന്നു.  ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിങ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
വിരുഷ്‌ക ദമ്പതികളും എത്തിയിരുന്നു.ചടങ്ങിൽ, സ്റ്റേഡിയത്തിന്റെ പുതിയ പവലിയന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരും നൽകിയിരുന്നു.

മാത്രമല്ല, അച്ഛൻ മരിച്ചിട്ടും രഞ്ജി ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിക്കാനിറങ്ങിയ കോലിയുടെ അർപ്പണമനോഭാവത്തേയും ധീരതയേയും കുറിച്ച് അരുൺ ജെയ്റ്റ്‌ലി എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ്മ പറഞ്ഞിരുന്നു, ഇതിനിടയിലാണ് കോലിയുടെ കണ്ണുകൾ നിറഞ്ഞത്.

 

എന്നാൽ, കണ്ണുകൾ നിറഞ്ഞപ്പോൾ കോലിയുടെ കൈ കോർത്തുപിടിച്ച് അനുഷ്‌ക ചുംബിച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top