സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കർ’ മാൽവെയർ; ബാധിച്ചിരിക്കുന്നത് 24 ആൻഡ്രോയിഡ് ആപ്പുകളെ

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കർ’ മാൽവെയർ. ഇരുപത്തിനാല് ആൻഡ്രോയിഡ് ആപ്പുകളെയാണ് ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്. ഈ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള 4,72,000 ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ജോക്കർ മാൽവെയർ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. അതുകൊണ്ട് തന്നെ മാൽവെയർ ഭീതിയിൽ നിന്നും ടെക്ക് ലോകം മുക്തമായിട്ടില്ല.

ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, ചൈന, ഈജിപ്റ്റ്, ഫ്രാൻസ്, ജർമനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാൻമർ, നെതർലാൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, സ്‌പെയിൻ, സ്വീഡൻ എന്നിങ്ങനെ 24 രാജ്യങ്ങളെയാണ് മാൽവെയർ ബാധിച്ചിരിക്കുന്നത്.

ഫോണുകളിലെത്തിയ ശേഷം ആൻഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവർത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങൾ, കോൺടാക്റ്റുകൾ, വൺ ടൈം പാസ്വേഡുകൾ, തുടങ്ങിയവ ചോർത്തിയെടുക്കും.

മാൽവെയർ ബാധിച്ചിരിക്കുന്ന ആപ്പുകൾ :

എഡ്വക്കേറ്റ് വാൾപേപ്പർ, ഏജ് ഫെയ്‌സ്, ഓൾട്ടർ മെസ്സേജ്, ആന്റി വൈറസ് സെക്യൂരിറ്റി -സെക്യൂരിറ്റി സ്‌കാൻ, ബീച്ച് ക്യാമറ, ബോർഡ് പിക്കച്ചർ എഡിറ്റിംഗ്, സർട്ടെയ്ൻ വാൾപേപ്പർ, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫേയ്‌സ് സ്‌കാനർ, ക്യൂട്ട് ക്യാമറ, ഡാസിൽ വാൾപേപ്പർ, ഡിക്ലെയർ വാൾപേപ്പർ, ഡിസ്‌പ്ലേ ക്യാമറ, ഗ്രെയ്റ്റ് വിപിഎൻ, ഹ്യൂമർ ക്യാമറ, ഇഗ്നൈറ്റ് ക്ലീൻ, ലീഫ് ഫെയ്‌സ് സ്‌കാനർ, മിനി ക്യാമറ, പ്രിന്റ് പ്ലാൻ സ്‌കാൻ, റാപിഡ് ഫെയ്‌സ് സ്‌കാനർ, റിവാർഡ് ക്ലീൻ, റഡി എസ്എംഎസ്, സോബി ക്യാമറ, സ്പാർക്ക് വോൾപേപ്പർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top