വയനാട്ടിൽ മുതലയെ ചത്തനിലയിൽ കണ്ടെത്തി

വയനാട്ടിൽ മുതലയെ ചത്തനിലയിൽ കണ്ടെത്തി. വള്ളിയൂർക്കാവ് കണ്ണി വയലിലാണ് മുതലയുടെ ജഢം കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പ്രദേശവാസികൾ മുതലയെ ചത്തനിലയിൽ കണ്ടത്. ഏകദേശം അഞ്ചര അടിയോളം നീളമുള്ള മുതലയാണ് ചത്തത്.

ഇതിന് മുമ്പ് പരിസര പ്രദേശങ്ങളിൽ പല തവണ മുതലയെയും ചീങ്കണ്ണിയെയും കാണാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top