പാലാ ഉപതെരഞ്ഞെടുപ്പ്; മുന്നണിയിലെ പ്രതിസന്ധി തീർക്കാനും പ്രചരണ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും യുഡിഎഫ് നേതൃയോഗം ഇന്ന്

പാലായിൽ മുന്നണിയിലെ പ്രതിസന്ധി തീർക്കാനും പ്രചരണ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും യുഡിഎഫ് നേതൃയോഗം ഇന്ന്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കു പുറമേ പിജെ ജോസഫ് അടക്കമുള്ള സഖ്യകക്ഷി നേതാക്കളും പങ്കെടുക്കും. യോഗ തീരുമാനം അറിയുന്നതുവരെ രാവിലെ തുടങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ നിന്ന് ജോസഫ് പക്ഷം വിട്ടു നിൽക്കും

പാലായിൽ കേരള കോൺഗ്രസിലെ ചേരിപ്പോരിന് വിരാമമിട്ടെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുമ്പോഴും ഇന്നത്തെ ദിവസം സ്ഥാനാർത്ഥി ജോസ് ടോമിന്റെ സ്വീകരണ പരിപാടിയിൽ ജോസഫ് പക്ഷമുണ്ടാവില്ല. ആരും ക്ഷണിച്ചില്ല ,അതുകൊണ്ട് പങ്കെടുക്കുന്നില്ല എന്നതാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. രാത്രി യുഡിഎഫ് നേതൃയോഗം പാലായിൽ ചേരും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ പിജെ ജോസഫ് ,ജോസ് കെ മാണി അടക്കമുള്ള സഖ്യകക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗ തീരുമാനമറിഞ്ഞിട്ടേ പ്രചരണത്തിനിറങ്ങൂ എന്ന നിലപാടിലാണ് പാലായിലെ ജോസഫ് പക്ഷം. പിജെ ജോസഫും ഒപ്പമുള്ളവരും പ്രചരണത്തിനിറങ്ങുമോ എന്നും ഇന്നറിയാം. പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം .

Read Alsoപാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്

നേരത്തെ മുന്നണി കൺവീനർ ബെന്നി ബെഹന്നാനും കോൺഗ്രസ് നേതാക്കളും കോട്ടയത്ത് ജോസഫ് ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരമായെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ പാലായിലെ ജോസഫ് പക്ഷം ജോസ് കെ മാണി വിഭാഗത്തോടുള്ള നിസഹകരണം തുടർന്നു. പിന്നാലെ പാലാമണ്ഡലത്തിലെ ജോസഫ് പക്ഷക്കാരെ മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ച് മുഖം രക്ഷിക്കാൻ നോക്കിയെങ്കിലും താഴെത്തട്ടിൽ സഹകരണം നടപ്പായില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top