ഹോർഡിങ് വീണ് യുവതി മരിച്ച സംഭവം; വീഡിയോ പുറത്ത്

റോഡരികിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്. മരിച്ച ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്ളക്സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ അവരെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരവേ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോർഡ് മറിഞ്ഞു വീണാണ് ശുഭശ്രീ മരണപ്പെട്ടത്. ഫ്ലക്സ് ബോർഡ് സ്കൂട്ടറിനു മുകളിലേക്ക് വീണതോടെ നിയന്ത്രണം നഷ്ടമായി പിന്നാലെ വന്ന ടാങ്കർ ലോറിക്ക് മുന്നിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെതിരെ കേസെടുത്ത പൊലീസ് ടാങ്കർ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. പോലീസിനോടും കോർപറേഷൻ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.
ചെന്നൈയിൽ റോഡരികിൽ അനധികൃത ബാനറുകളും പരസ്യബോർഡുകളും റോഡിൽ സ്ഥാപിക്കുന്നത് കുറ്റകരമാണ്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!