മരടിൽ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ

മരട് വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമം ലംഘിച്ചത് ഫ്‌ളാറ്റ് നിർമാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

നിയമം നടപ്പിലാക്കേണ്ട എന്ന് സിപിഐയ്ക്ക് അഭിപ്രായമില്ല. തീരദേശ സംരക്ഷണം നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് സിപിഐ. ഫ്‌ളാറ്റ് പൊളിക്കണമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ഫ്‌ളാറ്റ് പൊളിക്കണമെന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്. ഫ്‌ളാറ്റുകൾ പൊളിക്കണ്ട എന്ന് തങ്ങൾ പറഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മാനുഷിക വിഷയമെന്ന നിലയിലാണ് സർവ്വ കക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെന്നും കാനം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top