പാലായിൽ ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് കെ.സുരേന്ദ്രൻ

പാലായിൽ പ്രചാരണ രംഗത്ത് ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഹിന്ദി വിരുദ്ധ പ്രചരണം നടത്തുന്നവർ രാജ്യദ്രോഹികളാണെന്നും കൈവിട്ടു പോയ തീവ്രവാദികളുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. കാറ്റു പോയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ആളെക്കൂട്ടാനാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.

Read Also; ‘ഹിന്ദി ഐക്യം കൊണ്ടുവരുമെന്നത് ശുദ്ധ ഭോഷ്‌ക്’; അമിത് ഷായുടെ ഏകഭാഷ വാദത്തിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാൽ പാലായിൽ പ്രചാരണ രംഗത്ത് ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് നിലവിൽ സ്ഥാനാർത്ഥിയില്ല. സ്ഥാനാർത്ഥി ലിസ്റ്റിൽ പാർട്ടി ചിഹ്നം പോലുമില്ലാതെ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വ്യക്തിയാണ് ജോസ് ടോം. വൃശ്ചിക മാസത്തിൽ നടതുറക്കുമ്പോൾ തങ്ങൾ ശബരിമലയിൽ ഉണ്ടാകുമെന്നും ആചാരലംഘനത്തിന് സർക്കാർ ശ്രമിച്ചാൽ അതിശക്തമായ പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top