റോഡ് നന്നാക്കിയില്ല; കാളവണ്ടി വലിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

റോഡ് നന്നാക്കാത്തതിൽ കാളവണ്ടി വലിച്ച് പ്രതിഷേധം. അട്ടപ്പാടി ചുരം റോഡ് നന്നാക്കാത്തതിലാണ് പ്രതിഷേധം അരങ്ങേറിയത്. അട്ടപ്പാടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആനമൂളി ചെക്‌പോസ്റ്റ് മുതൽ മുക്കാലി വരെയായിരുന്നു പ്രതിഷേധ പ്രകടനം.

മണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കനത്തമഴയിൽ മണ്ണിടിഞ്ഞ് ദിവസങ്ങളോളം പ്രദേശത്തെ ഗതാഗതം നിർത്തിവച്ചിരുന്നു. മണ്ണുനീക്കി പാത തുറന്നു കൊടുത്തതല്ലാതെ റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയിരുന്നില്ല. യാത്ര ദുർഘടമായതോടെയാണ് കാളവണ്ടി വലിച്ച് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.

82 കോടിരൂപ ചെലവിട്ട് പാത ഉടൻ നന്നാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top