‘ആത്മഹത്യ ചെയ്താലെങ്കിലും ചിന്മയാനന്ദിനെതിരെ നടപടി സ്വീകരിക്കുമോ?’; പരാതിക്കാരിയായ വിദ്യാർത്ഥിനി

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ വീണ്ടും നിയമ വിദ്യാർത്ഥിനി. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പരാതിക്കാരിയായ വിദ്യാർത്ഥിനി ചോദിച്ചു. ചിലപ്പോൾ സർക്കാർ കാത്തിരിക്കുന്നത് തങ്ങൾ ജീവനൊടുക്കാൻ വേണ്ടിയാകും. താൻ ആത്മഹ്യ ചെയ്താലെങ്കിലും ഭരണകൂടം തന്നെ വിശ്വസിക്കുമോ എന്നും യുവതി ചോദിച്ചു.

സിആർപിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ലെന്ന് യുവതി ആരോപിക്കുന്നു. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്. എസ്‌ഐടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിയമ വിദ്യാർത്ഥിനി ആരോപിച്ചു.

ചിന്മയാനന്ദിനെതിരെ തെളിവുകൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് യുവതിയുടെ പ്രതികരണം. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് വിദ്യാർഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top