കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ എബിവിപി സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. ബാബുൽ സുപ്രിയോ ഗോ ബാക്ക് വിളികളുമായി യൂണിവേഴ്‌സിറ്റി കവാടത്തിൽ നിലയുറപ്പിച്ച വിദ്യാർത്ഥികൾ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.
സർവകലാശാലയിലെ നവാഗതരെ സ്വീകരിക്കുന്നതിനായാണ് എബിവിപി പരിപാടി സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി ബാബുൽ സുപ്രിയോയെ ആയിരുന്നു ക്ഷണിച്ചത്. കേന്ദ്രമന്ത്രിയെത്തിയതോടെ സർവകലാശാലയിലെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞു. തുടർന്ന് തിരികെ പോകാൻ ശ്രമിച്ച മന്ത്രിയുടെ മുടിയിൽ വിദ്യാർത്ഥികൾ പിടിച്ച് വലിച്ചതായും തള്ളിമാറ്റിയതായും പരാതിയുണ്ട്.
സംഭവം അറിഞ്ഞ് ഗവർണർ ധൻകർ സർവകലാശാലയിലെത്തി. ക്യാംപസ് വിട്ടുപോകാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ശക്തമായ പ്രതിരോധം തീർത്തുവെങ്കിലും ഗവർണർ ഇടപെട്ട് ബാബുൽ സുപ്രിയോയെ പുറത്തേക്ക് കൊണ്ടുപോയി. പൊലീസും സഹായത്തിനായി എത്തി. എസ്എഫ്‌ഐയുടെ പ്രതിഷേധത്തിൽ അക്രമാസക്തരായ എബിവിപി വിദ്യാർത്ഥികൾ സർവകലാശാലയുടെ വസ്തുവകകൾ അടിച്ചുതകർത്തതായാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here