തിരുപ്പതി ലഡുവിൽ ഇനി കൊല്ലത്തെ കശുവണ്ടിയും

തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിൽ ഇനി കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്‌സ് എന്നിവയിൽ നിന്ന് പരിപ്പ് വാങ്ങാൻ കേരളം ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ ആരണയായി. ധാരാണാപത്രം ഉടൻ ഒപ്പുവക്കും.

ദിവസേന നാല് ലക്ഷത്തിലധികമാണ് തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്നത്. ഇതിലേക്ക് 90 ടണ്ണിലേറെ പരിപ്പ് വേണ്ടി വരും. ഒരു വർഷം മാത്രം വേണ്ടത് 1000 ൽ അധികം ടൺ ആണ്. നിലവിൽ സ്വകാര്യ കരാറുകാരിൽ നിന്ന് വാങ്ങുകയാണ്. കോർപറേഷനിൽ നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കശുവണ്ടി വാങ്ങുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും വ്യാപാരത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഏകദേശം 70 കോടി രൂപയുടെ ഇടപാടാണ് ഇരു സ്ഥാപനങ്ങൾക്കുമായി ലഭിക്കുന്നത്. കാഷ്യു ബോർഡാണ് ഇതിന് മുൻകൈ എടുത്തത്. ദേവസ്ഥാനത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലെ പായസം ഉൾപ്പെടെയുള്ള പ്രസാദങ്ങൾക്കും കശുവണ്ടി വേണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More